23 August Friday

പുതുക്കട മണക്കയം ചിറ്റാർ റോഡ് സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019
ചിറ്റാർ
ജില്ലാ പഞ്ചായത്തിന്റെ ചിറ്റാർ ഡിവിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി തകർന്നു തരിപ്പണമായ പുതുക്കട മണക്കയം ചിറ്റാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ആരംഭിച്ച റിലേ സായാഹ്ന ധർണ രണ്ടാം ദിവസം പിന്നിട്ടു.ഞായറാഴ‌്ച പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.എം പി ഗോപി അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനൻ, എം എസ് രാജേന്ദ്രൻ, റോബിൻ കെ തോമസ്, പി കെ അനിൽകുമാർ, എസ് ജി സജി, കെ എസ് ഗോപി തുടങ്ങിയവർ സംസാരിച്ചു.
ത്രിതല പഞ്ചായത്തുകൾ  വാർഷിക പദ്ധതി  സമർപ്പിച്ച് അംഗീകാരം നേടുന്ന സമയമാണിപ്പോൾ. ഈ അവസരത്തിൽ പോലും പുതുക്കട ചിറ്റാർ റോഡിന് നയാ പൈസ അനുവദിച്ചിട്ടില്ല എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജില്ലാ പഞ്ചായത്ത് ചിറ്റാർ ഡിവിഷൻ മെമ്പർ പി വി വർഗീസാണ്. ഇദ്ദേഹത്തോട് നാട്ടുകാർ നിരവധി തവണ റോഡു നന്നാക്കാൻ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. തിങ്കളാഴ‌്ച പെരുനാട് ഏരിയ കമ്മിറ്റി അംഗം പി കെ സോമരാജൻ ഉദ്ഘാടനം ചെയ്യും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top