11 April Sunday

കോൺഗ്രസ് വിട്ട് കൂടുതൽ പ്രവർത്തകർ 
സിപിഐഎം ലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

ഏഴംകുളത്ത് കോൺഗ്രസിൽ നിന്ന് വന്ന കുടുംബങ്ങളുടെ സ്വീകരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി 
കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

 കൊടുമൺ

ഏഴംകുളം പഞ്ചായത്തിൽ കോൺഗ്രസ് വിട്ട് കൂടുതൽ പ്രവർത്തകർ സിപിഐ എം ലേക്ക്.  പുതുതായി  പാർട്ടിയിലെത്തിയവരെ സ്വാഗതം ചെയ്ത്  കൈതപ്പറമ്പിൽ ചേർന്ന യോഗം ജില്ല സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കൈതപ്പറമ്പ്, കടിക, കളമല, കിഴക്കുപുറം പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പ്രവർത്തകരിലധികവും.  കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌  മോനച്ചൻ, കോൺഗ്രസിന്റെ  കൈതപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിച്ച ജിബിൻ ജോൺ, മഹിളാ കോൺഗ്രസ് നേതാവ് കുമാരി തുടങ്ങി 25 ൽപ്പരം പ്രവർത്തകരാണ് ഇപ്പോൾ കോൺഗ്രസ് വിട്ട് സിപിഐ എംൽ ചേർന്നത്. 
എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളുമാണ് തങ്ങളെ സിപിഐ എമ്മിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് വിട്ടുവന്നവർ പറഞ്ഞു. കുറെക്കാലമായി കോൺഗ്രസിൽ രൂപപ്പെട്ട ഗ്രൂപ്പ് പോരിൽ മനംമടുത്തെന്ന് വാർഡ് പ്രസിഡന്റ്‌ മോനച്ചൻ പറഞ്ഞു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ജോൺ കുട്ടിയുടെ നേതൃത്വത്തിൽ മൂന്ന് മാസം മുൻപ് ഏതാണ്ട് 41 കുടുംബങ്ങൾ കോൺഗ്രസ് വിട്ട് കൈതപ്പറമ്പിൽനിന്ന് തന്നെ സിപിഐഎംൽ ചേർന്നിരുന്നു. അതിന്റെ തുടർച്ചയാണിപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്.
കേരളത്തിലെ കോൺഗ്രസിന്റെ തീവ്രവാദ സംഘടനകളുമായുള്ള കൂട്ട് കെട്ടും ബിജെപിയോടുള്ള മൃദുസമീപനവും ന്യൂനപക്ഷങ്ങളിൽ ഭീതിയുണ്ടാക്കുന്നതായി കോൺഗ്രസിൽ നിന്ന് രാജിവച്ച പ്രവർത്തകർ പറഞ്ഞു. കൈതപ്പറമ്പിൽ ചേർന്ന യോഗംത്തിൽ അനിയൻ തോമസ് അധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌  ആർ തുളസിധരൻ പിള്ള, എസ് സി ബോസ്,  ആർ നടരാജൻ, സി മോഹനൻ, രാജ്കുമാർ, ഗിരീഷ് കുമാർ, ജോൺ കുട്ടി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top