11 April Sunday

ബസ് നിയന്ത്രണം വിട്ട് വനത്തിലേക്ക് ഇടിച്ചുകയറി 7 പേർക്ക്‌ ‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

പേരുവാലിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വനത്തിലേക്ക് ഇടിച്ചുകയറിയ നിലയിൽ

 ചിറ്റാർ

കോന്നി  –- തണ്ണിത്തോട് റോഡിൽ പേരുവാലി ഇറക്കത്തില്‍  സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഏഴ് യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്‌ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കോന്നിയിൽ നിന്ന് തണ്ണിത്തോട് ഭാഗത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് പേരുവാലി ഭാഗത്ത് വനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബസിന് സാരമായ തകരാർ സംഭവിച്ചു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തണ്ണിത്തോട് പൊലീസ് നടപടികൾ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top