09 November Saturday
ജില്ലാ ശാസ്‌ത്രമേള

ഓവറോൾ കിരീടമുയർത്തി മണ്ണാർക്കാട്‌

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024

 

പാലക്കാട്‌
നവീന ആശയങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും ശാസ്‌ത്രലോകത്തിനുമുന്നിൽ അവതരിപ്പിച്ച്‌ മൂന്നുദിവസത്തിനുശേഷം കൂട്ടുകാർ ശാസ്‌ത്രവേദിയുടെ പടവിറങ്ങി. ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം സമാപിച്ചപ്പോൾ മണ്ണാർക്കാട്‌ ഉപജില്ല 1,287 പോയിന്റ്‌ നേടി ഓവറോൾ കിരീടമുയർത്തി. 1,166 പോയിന്റോടെ തൃത്താല ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. ആലത്തൂർ ഉപജില്ലയാണ്‌ മൂന്നാംസ്ഥാനത്ത്‌. 1,160 പോയിന്റ്‌.
 ഗണിതമേളയിൽ 267 പോയിന്റ്‌ നേടി മണ്ണാർക്കാട്‌ ഉപജില്ല മുന്നിലെത്തി. രണ്ടാംസ്ഥാനം ഒറ്റപ്പാലത്തിനും മൂന്നാംസ്ഥാനം പാലക്കാടിനുമാണ്‌. പ്രവൃത്തിപരിചയമേളയിലും മണ്ണാർക്കാടാണ്‌ മുന്നിൽ. രണ്ടാംസ്ഥാനം ആലത്തൂരിനും മൂന്നാംസ്ഥാനം തൃത്താലയ്‌ക്കുമാണ്‌. സാമൂഹ്യശാസ്‌ത്രമേളയിൽ മണ്ണാർക്കാട്‌ ഒന്നും തൃത്താല രണ്ടും പട്ടാമ്പി മൂന്നാംസ്ഥാനത്തുമാണ്‌. ശാസ്‌ത്രമേളയിൽ ഒന്നാംസ്ഥാനം മണ്ണാർക്കാടും രണ്ടാംസ്ഥാനം തൃത്താലയും മൂന്നാംസ്ഥാനം ചെർപ്പുളശേരിക്കുമാണ്‌.  സ്‌കൂളിൽ ആലത്തൂർ ബിഎസ്‌എസ്‌ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ്‌ ഓവറോൾ ചാമ്പ്യൻമാർ. 332 പോയിന്റുകൾ സ്വന്തമാക്കി. 291 പോയിന്റോടെ ചളവറ എച്ച്‌എസ്‌എസിനാണ്‌ രണ്ടാംസ്ഥാനം. വാണിയംകുളം ടിആർകെ എച്ച്‌എസ്‌എസ്‌ മൂന്നാമതെത്തി. സമാപനസമ്മേളനം പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ പി സുനിജ ഉദ്‌ഘാടനം ചെയ്‌തു. 
ടി ലിസി അധ്യക്ഷയായി. യു ലത, രജിതകുമാരി, പി ബിന്ദു, കെ അജില, സി എസ് സതീഷ്, നാസർ തേളത്ത്, എ ജെ ശ്രീനി, ലിന്റോ എ വേങ്ങശേരി, എച്ച് അബ്ബാസ്, കരീം മുണ്ടുപാറ, മുഹമ്മദ് റഷീദ്, പി തൃദീപ്കുമാർ, കെ ആർ അജിത്, വി വിജയം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top