Deshabhimani

മുൻകരുതലെടുക്കണം: 
മന്ത്രി എം ബി രാജേഷ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 12:12 AM | 0 min read

പാലക്കാട്‌
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന്‌ കലക്ടർക്ക് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെയും മറ്റു അധികാരികളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. 
ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


deshabhimani section

Related News

0 comments
Sort by

Home