19 September Sunday

കൊലക്കേസ് പ്രതിയെ ജനറല്‍ സെക്രട്ടറിയാക്കി യൂത്ത്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

സഹീറിന് അഭിവാദ്യമർപ്പിച്ച് 
യൂത്ത്കോൺഗ്രസുകാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റർ

പട്ടാമ്പി  
ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പട്ടാമ്പി മണ്ഡലം ഭാരവാഹിയാക്കി യൂത്ത് കോൺഗ്രസ്‌. ഡിവൈഎഫ്ഐ പെരുമുടിയൂർ മേഖലാ ട്രഷറർ ആയിരുന്ന നജീബിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ഏഴാം പ്രതി സഹീറിനെയാണ്‌ യൂത്ത് കോൺഗ്രസ്  മണ്ഡലം ജനറൽ സെക്രട്ടറിയാക്കിയത്.
2015 ആഗസ്‌ത്‌ 24ന് രാത്രിയിലാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജീബിനെ സഹീർ ഉൾപ്പെടെയുള്ള  പ്രതികൾ ആക്രമിച്ച് കഴുത്തിൽ ഗുരുതരമായി പരിക്കേൽപ്പിച്ചത്. വിദഗ്‌ധ ചികിത്സക്കായി കൊണ്ടു പോകും വഴി  നജീബ് മരിച്ചു. ആക്രമണം നടക്കുമ്പോൾ സഹീറിന്റെ പേരിൽ പട്ടാമ്പി പൊലീസിൽ വേറെയും കേസുകൾ ഉണ്ടായിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഒരാളെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം മണ്ഡലം ജനറൽ സെക്രട്ടറിയാക്കിയതിന് എതിരെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരിൽ അമർഷമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top