18 October Friday
വറുതികളുടെ നാളുകൾക്ക് വിരാമം

ട്രോളിങ് നിരോധനം ഇന്ന്‌ അര്‍ധരാത്രി അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
ചാവക്കാട് 
മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന  ട്രോളിങ്  നിരോധനം  ബുധനാഴ്ച അർധരാത്രിയോടെ അവസാനിക്കും.52 ദിവസങ്ങൾക്ക് ശേഷം  മീൻപിടിത്ത ബോട്ടുകൾ   വീണ്ടും കടലിലിറങ്ങും.ജില്ലയിൽ 56 കിലോമീറ്റർ വരുന്ന കടൽ തീരത്ത് പതിനായിരത്തിലധികം തൊഴിലാളികളാണ് കടലിൽ മീൻപിടിക്കാനായി പോകുന്നത്.
ഇവരെ കൂടാതെ മത്സ്യംവിറ്റും സംസ്കരിച്ചും ജീവിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും. കാൽ ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് ആശങ്കമാറി വറുതികളുടെ നാളുകൾക്ക്   വിരാമം.
സർക്കാർ ട്രോളിങ് നിരോധനകാലത്തേക്ക് മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് മുഴുവൻ റേഷൻ സാധനങ്ങളും സൗജന്യമായി അനുവദിച്ചിരുന്നതും മത്സ്യതൊഴിലാളി സമാശ്വാസപദ്ധതിയുടെ ഭാ​ഗമായി ലഭിക്കുന്ന 4500 രൂപയുടെ  സഹായവും തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. 
കരക്കു കയറ്റിയ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തിയും പുതിയ വലയും ഉപകരണങ്ങളും തയാറാക്കിയുമാണ് ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യബന്ധനത്തിനിറങ്ങുക.ജൂൺ ഒമ്പതിന് ആരംഭിച്ച   നിരോധനത്തെത്തുടർന്ന് വറുതിയിലായ മത്സ്യതൊഴിലാളി കുടുംബങ്ങൾ വൻ പ്രതീക്ഷയോടെയാണ് പുതിയ സീസൺ കാണുന്നത്.  
ബോട്ടിലേക്കുള്ള ഐസ്,കുടിവെള്ളം,ഭക്ഷ്യവസ്തുക്കൾ എന്നിവ നിറയ്‌ക്കുന്ന തിരക്കിലാണ് രണ്ടു ദിവസമായി തൊഴിലാളികൾ.ബോട്ടുകളുടെ അവസാനഘട്ട മിനുക്കുപണികളിലാണ് പലരും. ഡീസൽ വില വർധനയും മറ്റും പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും കടൽ കനിഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യാനാവുമെന്നു തന്നെയാണ് മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നത്.
പ്രധാന വാർത്തകൾ
 Top