18 September Wednesday

സഹകരണപ്രസ്ഥാനം നാടിന്‌ മാതൃക: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

കാഞ്ഞിക്കുളം സർവീസ്‌ സഹകരണ ബാങ്കിന്റെ മൈലംപുള്ളിയിലെ ഒഴിവുദിന, പ്രഭാത, സായാഹ്നശാഖ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

മുണ്ടൂർ
സഹകരണ പ്രസ്ഥാനത്തിന്റെ സാമ്പത്തിക ഇടപെടലുകൾ വിവിധ പ്രവർത്തനങ്ങൾക്ക്‌ സഹായകരമായെന്ന്‌  മന്ത്രി എ കെ ബാലൻ. കാഞ്ഞിക്കുളം സർവീസ്‌ സഹകരണ ബാങ്കിന്റെ മൈലംപുള്ളിയിലെ ഒഴിവുദിന, പ്രഭാത, സായാഹ്നശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുഡിഎഫ്‌ സർക്കാർ കുടിശ്ശികയാക്കിയ പെൻഷൻ   മുതൽ,  കെയർ ഹോം വീടുകൾ നൽകുന്നതുവരെയുള്ള സർക്കാർ തീരുമാനം ഫലപ്രദമാകാൻ ഇതു സഹായകമായി. 
കെ വി വിജയദാസ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം കെ കുട്ടികൃഷ്‌ണൻ, പി എ ഗോകുൽദാസ്, സി ആർ സജീവ്, വി ലക്ഷ്മണൻ, സി മഞ്ജു, ഒ സി ശിവൻ, ടി കെ രാമദാസ്, എം കെ ബാബു, പി ഷൺമുഖൻ, എം കെ അജിത്കുമാർ, ടി ആർ ഷിബി, എം ആർ ഗോപാലൻ എന്നിവർ സംസാരിച്ചു. ടി ഹരിദാസ് സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top