12 September Thursday
അപ്രഖ്യാപിത സാമ്പത്തിക ഉപരോധം

കേന്ദ്രത്തിനെതിരെ യുവതയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

പാലക്കാട് 
കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അർ ജയദേവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രതീഷ്, പി കെ ഷിബി കൃഷ്ണ, എസ് ഷക്കീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആർ ഷനോജ്, എം എ ജിതിൻരാജ്, കെ ഷൈജു, സജിത്ത്കുമാർ, ശലീഷ ശങ്കർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ സ്വാഗതവും ജില്ലാ ട്രഷറർ അഡ്വ. എം രൺദീഷ് നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽനിന്ന് പ്രകടനമായാണ്‌ മാർച്ച്‌ ആരംഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top