12 September Thursday
സംവരണം നിയമംമൂലം നടപ്പാക്കുക

കേന്ദ്രത്തിനെതിരെ പികെഎസ് ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

പികെഎസ് മുണ്ടൂർ, പാലക്കാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒലവക്കോട് പോസ്റ്റോഫീസിനുമുന്നിൽ നടത്തിയ ധർണ
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം/ പാലക്കാട്

സംവരണം സംരക്ഷിക്കുക, സ്വകാര്യമേഖലയിൽ സംവരണം നിയമംമൂലം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ സിനുകുമാർ അധ്യ​ക്ഷനായി. 
പാലക്കാട്, മുണ്ടൂർ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഒലവക്കോട് പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ അധ്യക്ഷനായി.
 ഒറ്റപ്പാലം ഹെഡ് പോസ്‌റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ടി പി ജയപ്രകാശൻ അധ്യക്ഷനായി. മാത്തൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിലക്ഷ്മി അധ്യക്ഷയായി. പട്ടാമ്പി ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ട്രഷറർ പി വാസു ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ടി കൃഷ്ണദാസ് അധ്യക്ഷനായി.
പുതുശേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പികെഎസ് ഏരിയ പ്രസിഡന്റ് മണിയൻ അധ്യക്ഷനായി. തൃത്താല പോസ്‌റ്റ്‌ ഓഫീസ് മാർച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്റ് എ എം രാജൻ അധ്യക്ഷനായി.
 ശ്രീകൃഷ്ണപുരം പോസ്റ്റ് ഓഫീസ് മാർച്ച്‌ സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അയ്യപ്പൻ അധ്യക്ഷനായി. വടക്കഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ മാർച്ച് പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ രതീഷ് അധ്യക്ഷനായി. ആലത്തൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി സി ഭവദാസ് ഉദ്ഘാടനം ചെയ്തു. ടി രവീന്ദ്രൻ അധ്യക്ഷനായി.
കൊല്ലങ്കോട്ട്‌ ജില്ലാ വൈസ് പ്രസിഡന്റ് രാധ പഴണിമല ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം രാജൻ അധ്യക്ഷനായി. മണ്ണാർക്കാട്ട്‌  കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. പി സി അയ്യപ്പൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top