16 July Thursday

ഹയർ സെക്കൻഡറി പരീക്ഷകൾ പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
പാലക്കാട്
കോവിഡ് ഭീതിക്കിടയിലും ജില്ലയിലെ ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയായി. ആഘോഷങ്ങളും സ്‌നേഹ പ്രകടനങ്ങളുമായി പിരിയേണ്ട പ്ലസ്ടു വിദ്യാർഥികൾ ശാരീരിക അകലം പാലിച്ച് സ്‍കൂളുകളിൽനിന്ന് മടങ്ങി. 
വിദ്യാഭ്യാസ വകുപ്പും ആരോ​ഗ്യവകുപ്പും വിപുലമായ ക്രമീകരണങ്ങളാണ് പരീക്ഷ നടത്തിപ്പിന്‌ ഒരുക്കിയത്. 
അവസാനദിനം പ്ലസ് വൺ പരീക്ഷ എഴുതാൻ 13,582 പേർ എത്തി. 117പേർ പരീക്ഷയ്‍ക്ക് എത്തിയില്ല. പ്ലസ് ടുവിൽ 31,293 പേർ പരീക്ഷ എഴുതി. 494 വിദ്യാർഥികൾ പരീക്ഷ എഴുതിയില്ല. പരീക്ഷയ്‍ക്ക് എത്താതിരുന്നവർക്ക് സേ പരീക്ഷയ്‍ക്ക് അവസരമുണ്ട്. 
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയായതോടെ ജൂൺ ഒന്ന് മുതൽ മൂല്യനിർണയം തുടങ്ങും. പരീക്ഷാ ഫലം ജൂൺ പകുതിയോടെ തന്നെ പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
പ്രധാന വാർത്തകൾ
 Top