അഗളി
അട്ടപ്പാടി പാടവയലിന് സമീപം മേലെ ഭൂതയാർ ഊരിൽനിന്നും ആറ് കിലോമീറ്റർ മാറി വെള്ളരിക്കോണം മലയുടെ തെക്കേ അരികിൽ രണ്ടുഭാഗത്തുനിന്നായി 1,443 കഞ്ചാവ് ചെടികൾ നശിപ്പിച്ചു.മൂന്നുമാസം പ്രായമായ 209 കഞ്ചാവ് ചെടികളും, ഒരു മാസം പ്രായമായ 1,234 കഞ്ചാവ് ചെടികളുമാണ് നശിപ്പിച്ചത്.
മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബി ആദർശ്, പാലക്കാട് ഇഐ ആൻഡ് ഐബി ഇൻസ്‌പെക്ടർ എൻ നൗഫൽ, ഐബി പ്രിവന്റീവ് ഓഫീസർമാരായ ആർ എസ് സുരേഷ്, ടി ആർ വിശ്വകുമാർ, വി ആർ സുനിൽകുമാർ, അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ജെ ആർ അജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ എൽ കൃഷ്ണൂർത്തി, എ കെ രജീഷ്, ഡ്രൈവർമാരായ വി ജയപ്രകാശ്, എൻ ആർ അനിരുദ്ധൻ, ടി എസ് ഷാജിർ എന്നിവരാണ് റെയ്ഡ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..