ഒറ്റപ്പാലം
ഒമ്പത് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പൊലീസ് പിടിയിൽ. ഒഡീഷ കാലഹണ്ടി ഉറുളടാനി ട്രാംബ സത്യനായകി (26) നെയാണ് ഒറ്റപ്പാലം പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. ബുധൻ രാത്രി എട്ടോടെയാണ് ഇയാളെ കഞ്ചാവുമായി ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്.
ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗം ഒറ്റപ്പാലത്തെത്തിച്ച കഞ്ചാവ് വിൽപ്പന നടത്താൻ കൊണ്ടുവന്നതായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അഞ്ച് പൊതികളിലായി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മുമ്പും ഇയാൾ കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വനിത എസ്ഐ ഷാരുന ജെയ്ലാനി, എഎസ്ഐ വി എ ജോസഫ്, എസ്‌സിപിഒ കെ രാഗേഷ്, കൃഷ്ണകുമാർ, പ്രതാപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..