10 December Tuesday

സിപിഐ എം തൃത്താല ഏരിയ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

സിപിഐ എം തൃത്താല ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൂറ്റനാട്
സിപിഐ എം തൃത്താല ഏരിയ സമ്മേളനത്തിന് വി എം ബാലൻ മാസ്റ്റർ നഗറിൽ (ഇരുമ്പകശേരി അമാന കൺവൻഷൻ സെന്റർ) തുടക്കമായി. മുതിർന്ന അംഗം കെ പി രാമചന്ദ്രൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം ടി പി കുഞ്ഞുണ്ണി താൽക്കാലിക അധ്യക്ഷനായി. 
വി കെ മനോജ്കുമാർ രക്തസാക്ഷി പ്രമേയവും എം കെ പ്രദീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
സംഘാടകസമിതി ചെയർമാൻ കെ ജനാർദനൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി മമ്മിക്കുട്ടി, വി കെ ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ടി പി കുഞ്ഞുണ്ണി, കെ പി ശ്രീനിവാസൻ, പി ആർ കുഞ്ഞുണ്ണി, കെ ആർ വിജയമ്മ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. 
ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 150 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. ശനി വൈകിട്ട് 4.30ന് ആയിരം റെഡ് വളന്റിയർ മാർച്ചും ബഹുജനറാലിയും ആറങ്ങോട്ടുകര സെന്ററിൽനിന്ന് ആരംഭിക്കും. 
പൊതുസമ്മേളനം എം ചന്ദ്രൻ നഗറിൽ (ഇരുമ്പകശേരി എയുപി സ്‌കൂൾ ഗ്രൗണ്ട്) സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top