21 October Monday
ദുരിതാശ്വാസ നിധി

പാഴ്‌വസ്തു ശേഖരണവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
വടക്കഞ്ചേരി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പണം സമാഹരിക്കാൻ പാഴ്‌വസ്തുക്കളുടെ ശേഖരണവുമായി ഡിവൈഎഫ്‌ഐ. "ഒന്നും പാഴല്ല ഒന്നും ചെറുതല്ല’ പ്രളയാനന്തര കേരളത്തിനായി പാലക്കാടൻ യുവതയുടെ കൈത്താങ്ങ്’ സന്ദേശമുയർത്തി 30, 31, സെപ്തംബർ ഒന്ന് തീയതികളിൽ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഴയ സാധങ്ങൾ ശേഖരിക്കും. പഴയ ഇരുമ്പ്, പ്ലാസ്റ്റിക്, പഴയ പത്രമാസികകൾ എന്നിവ ശേഖരിച്ച് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. 
ജില്ലാതല ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ വീട്ടിൽനിന്ന്‌ പത്രമാസികകൾ ശേഖരിച്ച് നിർവഹിച്ചു. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ഷിബി കൃഷ്ണ, ബ്ലോക്ക്‌ സെക്രട്ടറി എസ് ഷക്കീർ, പ്രസിഡന്റ് കെ രതീഷ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top