27 September Monday

2,034 കോവിഡ്‌ 
960 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
പാലക്കാട്
ജില്ലയിൽ വ്യാഴാഴ്ച 2034 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1433 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 577 പേർ,   20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന നാലുപേർ എന്നിവർ ഇതിൽ ഉൾപ്പെടും. 960 പേർ‍ രോഗമുക്തരായി.
10,283 പേരിലാണ്‌ പരിശോധന നടത്തിയത്‌. 19.78 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്‌. ജില്ലയിൽ 10,077 പേരാണ്‌ ചികിത്സയിലുള്ളത്‌. 
പാലക്കാട് ജില്ലക്കാരായ ഒരാൾ  കാസർകോട്‌, രണ്ടുപേർ വീതം വയനാട്, കോട്ടയം, മൂന്നുപേർ ആലപ്പുഴ, നാലുപേർ വീതം തിരുവനന്തപുരം, കണ്ണൂർ, അഞ്ചുപേർ വീതം കൊല്ലം, പത്തനംതിട്ട, 12 പേർ ഇടുക്കി, 18 പേർ കോഴിക്കോട്, 37 പേർ എറണാകുളം, 67 പേർ തൃശൂർ, 149 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
114 പേര്‍ അറസ്റ്റില്‍
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ബുധനാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ 102 കേസ് രജിസ്റ്റർ ചെയ്തു. ഇത്രയും കേസുകളിലായി 114 പേരെ അറസ്റ്റ് ചെയ്തു. 210 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 1674 പേർക്കെതിരെ കേസെടുത്തു. സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ 22 നിയമ ലംഘനം കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top