21 September Monday

31 ശതമാനം മഴക്കുറവ്‌; ഇന്ന്‌ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
പാലക്കാട്‌
ജില്ലയിൽ ഇത്തവണ തെക്ക്‌ പടിഞ്ഞാറൻ കാലവർഷം 31 ശതമാനം കുറഞ്ഞു. ജൂൺ ഒന്നുമുതൽ ജൂലൈ 29വരെ കിട്ടേണ്ടത്‌ ശരാശരി 988.5 മില്ലീമീറ്റർ മഴയാണെങ്കിൽ പെയ്‌തത്‌ 683.7 മില്ലീമീറ്റർ മാത്രം. 
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ്‌ സൂചന. വ്യാഴാഴ്‌ച ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. 
ബുധനാഴ്‌ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ഒറ്റപ്പെട്ട മഴ മാത്രമാണ്‌ ലഭിച്ചത്‌. ചിറ്റൂരിൽ രണ്ട്‌ മില്ലീമീറ്റർ,  കൊല്ലങ്കോട്‌ 3.6, ഒറ്റപ്പാലം 6.2, മണ്ണാർക്കാട്‌ 10.2, പട്ടാമ്പി 4 മില്ലീമീറ്റർ എന്നിങ്ങനെയാണ്‌ പെയ്‌ത മഴ. 
തെക്ക്‌ പടിഞ്ഞാറൻ കാലവർഷം 2019ൽ 39 ശതമാനവും വടക്കുകിഴക്കൻ കാലവർഷം 22 ശതമാനവും കൂടുതൽ ലഭിച്ചു.
ശക്തമായില്ലെങ്കിലും ചെറിയ മഴ ലഭിക്കുന്നതിനാൽ അണക്കെട്ടുകളിലേക്ക്‌ ചെറിയ തോതിൽ നീരൊഴുക്കുണ്ട്‌. കാഞ്ഞിരപ്പുഴയിലൊഴികെ എല്ലാ അണക്കെട്ടുകളിലും കഴിഞ്ഞ വർഷത്തേക്കാൾ വെള്ളമുണ്ട്‌. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്‌ ചുവടെ: 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top