09 August Sunday

ഓട്ടോ ടാക്‌സി തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
പാലക്കാട്‌
അന്യായമായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ഓട്ടോ–--ടാക്സി –-ടൊമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു)നേതൃത്വത്തിൽ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട്‌ നഗരത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌ ഉദ്ഘാടനം ചെയ്‌തു. 
നെന്മാറയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ബാബു, ഒലവക്കോട്ട്‌ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, ആലത്തൂരിൽ സിഐടിയു ജില്ലാ ജോയന്റ്‌ സെക്രട്ടറി കെ എൻ നാരായണൻ, ചിറ്റൂരിൽ സിഐടിയു ഡിവിഷൻ പ്രസിഡന്റ്‌ ഇ എൻ സുരേഷ്‌ബാബു,  ഒറ്റപ്പാലത്ത്‌ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ പി എം റഷീദ്‌, ഷൊർണൂരിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ കൃഷ്‌ണദാസ്‌, ചെർപ്പുളശേരിയിൽ യൂണിയൻ ഡിവിഷൻ സെക്രട്ടറി ഇ ചന്ദ്രബാബു, പട്ടാമ്പിയിൽ സിഐടിയു ഡിവിഷൻ പ്രസിഡന്റ്‌ എൻ പി വിനയകുമാർ, കൊപ്പത്ത്‌ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ വി സുരേഷ്‌, വടക്കഞ്ചേരിയിൽ സിഐടിയു ഡിവിഷൻ പ്രസിഡന്റ്‌ കെ ബാലൻ, തൃത്താലയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം കെ പ്രദീപ്, ‌ശ്രീകൃഷ്‌ണപുരത്ത്‌ സിഐടിയു ജില്ലാ കമ്മിറ്റിയംഗം എൻ ഹരിദാസ്‌, മണ്ണാർക്കാട്‌ സിഐടിയു ഡിവിഷൻ സെക്രട്ടറി കെ പി മസൂദ്‌, കുഴൽമന്ദത്ത്‌ യൂണിയൻ ഡിവിഷൻ സെക്രട്ടറി വി രമേഷ്‌കുമാർ, അഗളിയിൽ സിഐടിയു ഡിവിഷൻ പ്രസിഡന്റ്‌ പി കനകരാജ്‌ എന്നിവരും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top