14 August Friday

ഹയർ സെക്കൻഡറിക്ക് 32,926 സീറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
പാലക്കാട്‌
എസ്‌എസ്‌എൽസി പരീക്ഷയിൽ ഉപരിപഠനത്തിന്‌ അർഹതനേടിയ  വിദ്യാർഥികൾക്കായി ജില്ലയിലുള്ളത്‌ 32,926 ഹയർ സെക്കൻഡറി സീറ്റ്‌. സയൻസിന്‌ 15,448, ‌ഹ്യൂമാനിറ്റീസിന്‌ 7349‌, കൊമേഴ്‌സിന്‌ 10,129 എന്നിങ്ങനെയാണ്‌ സീറ്റുകളുടെ എണ്ണം‌.
സയൻസിന്‌ 10,976, ഹ്യൂമാനിറ്റീസിന്‌ 5630 ‌, കൊമേഴ്‌സിന്‌ 6922 എന്നിങ്ങനെ 23,528 മെറിറ്റ്‌ സീറ്റുകളുമുണ്ട്‌. സയൻസിന്‌‌ 4102, ഹ്യൂമാനിറ്റീസ്‌ 1523, കൊമേഴ്‌സിന്‌ 2953 എന്നിങ്ങനെ 8578 നോൺ മെറിറ്റ്‌ സീറ്റുകളുമുണ്ട്‌.
സ്‌പോർട്‌സ്‌ ക്വാട്ടയിൽ സയൻസിന്‌‌ 370, ഹ്യൂമാനിറ്റീസ്‌ 196, കൊമേഴ്‌സിന്‌ 254 എന്നിങ്ങനെയാണ്‌ സീറ്റുകൾ. 38,227പേരാണ്‌ ഉപരിപഠനത്തിന്‌ അർഹത നേടിയത്‌. പോളിടെക്‌നിക്, ഐടിഐ, വിഎച്ച്‌എസ്‌ഇ തുടങ്ങി വിവിധ മേഖലകളിലും പ്രവേശനം നേടാം‌. വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽത്തന്നെ പഠനസൗകര്യം ലഭിക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top