02 June Friday
ഹയർസെക്കൻഡറി പരീക്ഷ ഇന്ന്‌ അവസാനിക്കും

എസ്എസ്എൽസി ചൂടിന് വിട

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ചുമലെഴുത്ത് ... എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ ഷർട്ടിൽ ഓട്ടോഗ്രാഫ്‌ എഴുതുന്നു. പിഎംജി സ്കൂളിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: പി വി സുജിത്

 പാലക്കാട്‌ 

പരീക്ഷാച്ചൂടിന്റെ ദിനങ്ങൾക്ക്‌ വിട. സ്‌കൂൾ ജീവിതത്തിലെ സുപ്രധാന പരീക്ഷ അവസാനിച്ചു. 
എസ്‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം വിദ്യാർഥികൾ ആഘോഷമാക്കി. നിറങ്ങൾ പരസ്‌പരം വാരി വിതറിയും യൂണിഫോമിൽ യാത്രാമൊഴി എഴുതിയും സമ്മാനങ്ങൾ പങ്കുവച്ചുമായിരുന്നു പത്താംക്ലാസിലെ അവസാനദിനം ആഘോഷിച്ചത്‌. പ്ലസ്‌വണ്ണിന്‌ ഒരേ സ്‌കൂളിൽ ചേരാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഉറ്റ സുഹൃത്തുക്കളെ പിരിയുന്ന വിഷമം അവർ മാറ്റിവച്ചു. അധ്യാപകർക്കും ആദരവ്‌ നൽകാൻ വിദ്യാർഥികൾ മറന്നില്ല.ഇത്തവണ പരീക്ഷകളൊന്നും വിദ്യാർഥികളെ ബുദ്ധിമുട്ടിച്ചുമില്ല. 
19,314 പെൺകുട്ടികളും 19,925 ആൺകുട്ടികളുമായി 39,239 വിദ്യാർഥികളാണ്‌ ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്‌. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്‌ച അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്‌കൂൾ ഗോയിങ് വിഭാഗത്തിലെ 34,340 പേരും ഓപ്പൺ വിഭാഗത്തിലെ 5,397 പേരുമടക്കം 39,492 പേർ പരീക്ഷയെഴുതുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടായിരത്തോളം പേർ വാർഷിക പരീക്ഷയെഴുതുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top