26 May Tuesday

അടുക്കള വണ്ടിയുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
അഗളി
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ട് ആറ് ദിവസം പിന്നിട്ടതോടെ അട്ടപ്പാടിയിൽ അവശ്യസാധനങ്ങൾ ഇല്ലാതെ പ്രതിസന്ധിയിലായവരെ സഹായിക്കാൻ "വീട്ടമ്മയ്ക്ക് ഒരു കൈത്താങ്ങ് –- -അടുക്കളവണ്ടി' യുമായി ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി.  
അട്ടപ്പാടിയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ വിറ്റഴിക്കാനാകാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ഇവരിൽനിന്നും പച്ചക്കറികൾ നേരിട്ട് ശേഖരിച്ച് പൊതു വിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വീടുകളിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. 
ആനക്കട്ടിയിൽനിന്ന് ആരംഭിച്ച് അട്ടപ്പാടിയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് മുക്കാലി വരെ ദിവസവും വിൽപ്പന നടത്തും. തദ്ദേശീയരായ കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സഹായിക്കുക, പൊതുവിപണിയിലെ പൂഴ്ത്തിവയ്‌പ്പും കരിഞ്ചന്തയും വിലക്കയറ്റവും തടയുകയാണ് ഡിവൈഎഫ്ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ഞായറാഴ്ച പകൽ 11ന്‌ ആനക്കട്ടിയിൽ നിന്നാരംഭിച്ച അടുക്കള വണ്ടിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി അനീഷ് വേണുഗോപാൽ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജെയിസൺ ജെയിംസ് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറിമാരായ കെ എം മനോജ്, സുബിൻ സേവ്യർ, ആർ രാജേഷ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top