26 May Tuesday

അമിത വില: സിവിൽ സപ്ലൈസ്‌ ഉദ്യോഗസ്ഥർ പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

മണ്ണാർക്കാട്
ലോക്ക് ഡൗണിന്റെ മറവിൽ അവശ്യസാധനങ്ങൾക്ക്‌ അമിതവില ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ്‌ അധികൃതർ പരിശോധന നടത്തി. 
പച്ചമുളക്, ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്‌ക്ക്‌ പല കടകളിലും പല വിലയാണ് ഈടാക്കുന്നതെന്ന്‌ പരിശോധനയിൽ കണ്ടെത്തി. 90 രൂപയുണ്ടായിരുന്ന ചെറിയഉള്ളി 120 രൂപയ്ക്കും 40 രൂപയുടെ പച്ചമുളക് 60 മുതൽ 90 രൂപ വരെ ഈടാക്കിയാണ്‌ വിൽക്കുന്നത്‌. പെട്ടെന്ന് കേടാവാത്ത പച്ചക്കറികൾ ആളുകൾ സംഭരിക്കുന്നതാണ് വില കൂട്ടാൻ കാരണം. പെട്ടെന്ന് കേടാവുന്ന പച്ചക്കറികളുടെ വിലയിൽ മാറ്റവുമില്ല. അമിത വില ഈടാക്കാനുള്ള കച്ചവടക്കാരുടെ നീക്കം അനുവദിക്കില്ലെന്ന്‌ സിവിൽ സപ്ലൈസ്‌ അധികൃതർ പറഞ്ഞു. ഇത്തരം കടകളിൽനിന്ന് സാധനങ്ങൾ പിടിച്ചെടുത്ത് സപ്ലൈകോ മാർക്കറ്റുകൾ വഴി വിൽപ്പന നടത്തും. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും റേഷനിങ് ഇൻസ്‌പെക്ടർ മനോജ് വീട്ടിക്കാട് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top