03 June Wednesday

അതിർത്തിയിൽ പരിശോധന തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
വാളയാർ-
കോവിഡ്‌ –-19 പശ്ചാത്തലത്തിൽ വാളയാർ അതിർത്തി വഴി വരുന്ന ചരക്ക്‌ ലോറികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പും പൊലീസും. 
ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളൊഴികെ മറ്റൊന്നും  ഇരുസംസ്ഥാനത്തേക്കും കടത്തിവിടില്ല. 
തമിഴ്‌നാട്ടിൽനിന്ന്‌ അവശ്യവസ്തുക്കളുമായി വരുന്ന ചരക്ക്‌ വാഹനങ്ങളിലെ ഡ്രൈവർമാരെ കൃത്യമായി പരിശോധിച്ച ശേഷമാണ്‌ കേരളത്തിലേക്ക്‌ കടത്തിവിടുന്നത്‌.
 ഇതിനായി പാരാമെഡിക്കൽ വിദ്യാർഥികളും പൊലീസും വാളയാർ അതിർത്തിയിലുണ്ട്‌. ഇതിനിടയിൽ കേരളത്തിൽ തൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളുടെ സ്വദേശത്തേക്ക്‌ മടങ്ങി പോകാനുള്ള നീക്കം തമിഴ്‌നാട്‌ പൊലീസ്‌ അതിർത്തിയിൽ തടഞ്ഞു. ഇവരെ തിരിച്ച്‌ കേരളത്തിലേക്ക്‌ തന്നെ തിരിച്ചയച്ചു. 
വാളയാർ ഡാം വഴി തമിഴ്‌നാട്ടിലേക്ക്‌ കടക്കാനിരുന്ന പത്തോളം പേരെയും തമിഴ്‌നാട്‌ പൊലീസ്‌ ഇത്തരത്തിൽ മടക്കിയയച്ചിരുന്നു. ഇവരെ വാളയാറിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ താമസിപ്പിച്ചു. ഇവിടെ താമസിപ്പിച്ചിട്ടുള്ള 30ഓളം തമിഴ്‌നാട്‌ സ്വദേശികൾക്ക്‌ പുതുശേരി പഞ്ചായത്ത്‌ സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണമെത്തിച്ചു.
പ്രധാന വാർത്തകൾ
 Top