26 May Tuesday

ഡിവൈഎഫ്‌ഐ ഇടപെടൽ ഇറക്കിവിട്ട നേഴ്സുമാരെ തിരിച്ചുവിളിക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

ഒറ്റപ്പാലം
ഒറ്റപ്പാലം കരുണ ഹോസ്‌റ്റലിലെ താമസക്കാരായ നാല് വനിതാ നേഴ്സുമാരെ തിരിച്ചു വിളിക്കാമെന്നും അവരോ ട് മാപ്പ്  പറയുന്നതായും  ഹോസ്റ്റൽ വാർഡൻ അറിയിച്ചു.   ഡിവൈഎഫ്ഐ പ്രവർത്തകർ ഹോസ്റ്റൽ അധികൃതരുമായി  നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.  
24 നാണ് ഹോസ്റ്റൽ അടച്ചുപൂട്ടുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഇവരെ ഇറക്കിവിട്ടത്‌. ഹോസ്റ്റൽ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നേഴ്‌സുമാർ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് പരാതി നൽകിയിരുന്നു. ഡിവൈഎഫ് ഐ ഒറ്റപ്പാലം മേഖലാ പ്രസിഡന്റ് എ ജയരാജ്, സെക്രട്ടറി വി പി വിപിൻരാജ്, ടി പി ഫസീല, അക്ബർ സിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്ന ചർച്ച.
എൻജിഒ യൂണിയൻ പ്രതിഷേധിച്ചു
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ നാല് വനിതാ ജീവനക്കാരെ സർക്കാർ നിർദേശം ലംഘിച്ച് ഒറ്റപ്പാലം കരുണാ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ ഹോസ്‌റ്റൽ അധികൃതരുടെ നടപടിയിൽ എൻജിഒ യൂണിയൻ ഒറ്റപ്പാലം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
കെജിഎൻഎ
പാലക്കാട് 
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നാല് നേഴ്‌സുമാരെ കരുണാ ഹോസ്റ്റലിൽനിന്ന് പുറത്താക്കിയ നടപടിയിൽ കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കോവിഡ്–- 19  മഹാമാരിയെ ലോകം ഒന്നിച്ചു നേരിടുമ്പോൾ ആരോഗ്യ പ്രവർത്തകരെ അപഹസിക്കുന്നത്‌ അപരിഷ്‌കൃതമാണെന്ന് ജില്ലാ സെക്രട്ടറി ആർ സുരേഷ് വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top