പാലക്കാട്
പണ്ടിവിടെ ഒരു പുഴ ഒഴുകിയിരുന്നുവെന്ന വേദന പങ്കുവച്ചവരാണ് നമ്മൾ. നീന്തിത്തുടിച്ച പുഴയും ഓടിക്കളിച്ച മണൽപ്പരപ്പും ഗൃഹാതുരമായ ഓർമകളായി ചേർത്തുപിടിച്ചു. മണലെടുപ്പ് ഉൾപ്പെടെയുള്ള പ്രകൃതിചൂഷണം നിളയുടെ ഒഴുക്ക് ഇല്ലാതാക്കി. പുഴകളും ജലാശയങ്ങളും നശിച്ചുതുടങ്ങി. ഈ ഘട്ടത്തിലാണ് പ്രകൃതിയും പച്ചപ്പും നിലനിർത്താനുള്ള ദൗത്യം ഹരിതകേരളം മിഷൻ ഏറ്റെടുത്തത്. -
വീണ്ടെടുക്കാം നീർത്തടങ്ങൾ
പുഴയെ വീണ്ടെടുക്കുക, തീരങ്ങൾ വീണ്ടെടുക്കുക, തീരങ്ങളിലെ നിർമാണപ്രവർത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളിൽ തടയണ നിർമിക്കുക തുടങ്ങിയ ദൗത്യമാണ് ഹരിതകേരളം മിഷൻ ഏറ്റെടുത്തത്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ പുതുചരിത്രം രചിക്കുന്നു.
ഭാരതപ്പുഴയെ രക്ഷിക്കാൻ ജില്ലാപഞ്ചായത്തും ഹരിതകേരളം മിഷനും മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും കൈകോർത്തപ്പോൾ പുഴ അതിന്റെ സ്വാഭാവികതയിലേക്ക് മടങ്ങുകയാണ്.
നിരവധി നീർത്തട –- തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങളാണ് ഹരിത കേരളം മിഷൻ ഏറ്റെടുത്തത്. ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിൻ ഒന്നാംഘട്ടം 291.27 കിലോമീറ്ററും രണ്ടാംഘട്ടം 96.51 കിലോമീറ്ററും നീർച്ചാൽ പുനരുജ്ജീവിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..