30 November Monday

മില്ലുകൾ നെല്ലെടുത്തുതുടങ്ങി; കൊയ്‌ത്ത്‌ ഊർജിതം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
പാലക്കാട്‌
ജില്ലയിൽനിന്ന്‌ സ്വകാര്യ മില്ലുകൾ നെല്ലെടുത്തുതുടങ്ങി. വെള്ളിയാഴ്‌ചയോടെ എല്ലാ പ്രദേശങ്ങളിലും സംഭരണം ആരംഭിക്കും. കൊയ്‌ത്ത്‌ 90 ശതമാനത്തോളം പൂർത്തിയായി. ഏകദേശം 32,500 ഹെക്ടറിൽനിന്നാണ്‌ സപ്ലൈകോ നെല്ലെടുക്കുക. 46 സ്വകാര്യ മില്ലുകൾ കരാറിൽ ഒപ്പിട്ടു‌. 
ജില്ലയിൽനിന്ന്‌ 1.25 ലക്ഷം മെട്രിക്‌ ടൺ നെല്ല് സംഭരണമാണ്‌ സപ്ലൈകോ ഒന്നാംവിളയിൽ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ ഒന്നാംവിളയ്ക്ക്‌ 1.26 ലക്ഷം മെട്രിക്‌ ടൺ നെല്ല് എടുത്തിരുന്നു. സപ്ലൈകോയും അരി മില്ലുടമകളുമായി ഉണ്ടായ തർക്കത്തെത്തുടർന്ന്‌ ഈ മാസം ഒന്നിനുതന്നെ സജീവമാകേണ്ടിയിരുന്ന സംഭരണം വൈകുകയായിരുന്നു. 
നെല്ല് സൂക്ഷിച്ചുവയ്‌ക്കാൻ സാധിക്കാത്ത കർഷകർ സ്വകാര്യ മില്ലുകൾക്ക് 15 രൂപയ്‌ക്കുവരെ കുറഞ്ഞ നിരക്കിൽ നെല്ല് കൊടുക്കുന്ന അവസ്ഥയുണ്ടായി. 
മഴയ്‌ക്കുമുമ്പ്‌ മുഴുവൻ കർഷകരിൽനിന്നും നെല്ല് എടുക്കേണ്ടതുണ്ട്‌. കൊയ്‌ത്ത്‌ കഴിഞ്ഞ പാടങ്ങളിൽ രണ്ടാംവിള ഒരുക്കങ്ങളും തുടങ്ങി. 
എല്ലാ അണക്കെട്ടുകളിലും വെള്ളമുള്ളതിനാൽ രണ്ടാംവിളയ്‌ക്ക്‌ ജലക്ഷാമം ഉണ്ടാകില്ല. 
നവംബർ നാലുമുതൽ അണക്കെട്ടുകളിൽനിന്ന്‌ കൃഷിക്ക്‌ വെള്ളം കൊടുത്തുതുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top