30 November Monday

അട്ടപ്പാടിയിൽ കഞ്ചാവുതോട്ടങ്ങൾ നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

 

അഗളി  
പുതൂർ പഞ്ചായത്തിലെ കിണറ്റുക്കര, മേലേ ഭൂതയാറിലെ കുള്ളാട് വനമേഖലകളിൽ വനംവകുപ്പ് നടത്തിയ തെരച്ചിലിൽ രണ്ട് തോട്ടങ്ങളിലെ 392 കഞ്ചാവുചെടികൾ നശിപ്പിച്ചു. കിണറ്റുക്കര ഊരിനടുത്തുള്ള പക്കിമലയിൽ നാലു മാസം വളർച്ചയെത്തിയ 262 കഞ്ചാവുചെടികളാണ് നശിപ്പിച്ചത്. 
കുള്ളാട് വനത്തിൽ 130 ചെടികളും നശിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ വീരേന്ദ്രകുമാർ, സിഎഫ്ഒ പാഞ്ചൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രജിത, അബ്ദുൾ സാദിക്ക്, ട്രൈബൽ വാച്ചർമാരായ മാരിയപ്പൻ, കവിത എന്നിവർ തെരച്ചിലിൽ പങ്കെടുത്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top