24 November Tuesday

കവർച്ച കേസ്‌; പ്രതിക്ക് 7 വർഷം കഠിന തടവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
പുതുശേരി
ജ്വല്ലറി ജീവനക്കാരനെ കാറിടിച്ചു വീഴ്‌ത്തി മുളകുപൊടി എറിഞ്ഞ് സ്വർണവും പണവും കവർന്ന കേസിൽ പ്രതി കല്ലേപ്പുള്ളി മിൽമ റോഡിൽ സാദിഖിന്‌‌(36)‌ഏഴ് വർഷം കഠിനതടവും‌ അയ്യായിരംരൂപ പിഴയും ശിക്ഷ. ‌പാലക്കാട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്‌ സെഷൻസ് ജഡ്ജ് എൻ വിനോദ്കുമാറാണ്‌ ശിക്ഷ വിധിച്ചത്‌. 2009 ജൂലൈ 26ന്‌ രാത്രി കഞ്ചിക്കോട് സത്രപ്പടിയിലെ ഗോകുൽ ജ്വല്ലറിജീവനക്കാരനെ ആക്രമിച്ച്‌ സ്വണവും പണവും കവർന്നെന്നാണ്‌ കേസ്‌. ജ്വല്ലറി അടച്ച്‌ സ്വർണവും പണവും അടങ്ങുന്ന ബാഗുമായി ബൈക്കിൽ പാലക്കാട്ടേക്ക്‌ വരവെ ജീവനക്കാരൻ അനിലിനെ‌ പ്രതി കാറിലെത്തി ഇടിച്ചുവീഴ്‌ത്തി. തുടർന്ന്‌  മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. അനിലിന്റെ കൈവശമുണ്ടായിരുന്ന 870 ഗ്രാം സ്വർണാഭരണങ്ങളും ഇരുപതിനായിരംരൂപയും ഇയാൾ കവർന്നു. 
അന്ന് കസബ എസ്‌ഐ ആയിരുന്ന പി സി ചാക്കോ ആണ്‌ കേസ് രജിസ്റ്റർ ചെയ്തത്‌. കസബ സിഐ എൻ കെ  സുരേന്ദ്രൻ, പാലക്കാട് ഡിവൈഎസ്‌പി സി കെ രാമചന്ദ്രൻ എന്നിവരാണ്‌ പിന്നീട്‌ കേസ്‌ അന്വേഷിച്ചത്‌. പബ്ലിക് പ്രോസിക്യൂട്ടർ വിജയപ്രകാശാണ് പ്രോസിക്യൂഷന് വേണ്ടി‌ ഹാജരായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top