02 December Friday

കെഎസ്ആര്‍ടിസി യാര്‍ഡില്‍ കട്ടവിരിക്കുന്നതിനുമുമ്പായി ഭാരപരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

പാലക്കാട്‌ കെഎസ്ആര്‍ടിസി യാർഡിൽ കട്ടവിരിക്കുന്നതിന് മുന്നോടിയായി ഭാരപരിശോധന നടത്തുന്നു

പാലക്കാട് 
കെഎസ്ആർടിസി യാർഡിലെ കട്ടവിരിക്കുന്നതിനുമുമ്പേയുള്ള ബലപരീക്ഷണം പൂർത്തിയായി. രണ്ട് തട്ടായി മെറ്റൽ വിരിച്ചതിനു മുകളിലൂടെ ബസ്‌ ഓടിച്ചാണ് ഭാരം നോക്കിയത്‌. പരീക്ഷണം വിജയമാണെന്നും വ്യാഴാഴ്ച മുതൽ ഇന്റർലോക്ക് വിരിക്കുമെന്നും അധികൃതർ അറിയിച്ചു. 
കാലാവസ്ഥ അനുകൂലമായതിനാൽ യാർഡ്‌ പൂർത്തിയാക്കാനുള്ള പ്രവൃത്തി തകൃതിയിൽ പുരോഗമിക്കുകയാണ്. ഇന്റർലോക്ക് വിരിച്ചു കഴിഞ്ഞാൽ സ്റ്റാൻഡ് പൊതുജനങ്ങൾക്ക്‌ തുറന്നു കൊടുക്കും. 
ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ്‌ എൻജിനിയർ കെ സി സുബ്രഹ്മണ്യൻ ചീഫ് ടെക്‌നിക്കൽ എക്സാമിനർക്ക് ലെവൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് രണ്ടാംഘട്ട പ്രവൃത്തിയായ മെറ്റൽപാളി വിരിച്ച് ബലപരീക്ഷണം നടത്തിയത്. സ്റ്റാൻഡിലേക്കുള്ള പ്രവേശനവഴിയുടെ നിർമാണവും പുരോ​ഗമിക്കുകയാണ്. പുതിയ യാർഡിന്റെ മതിൽ, മഴവെള്ളച്ചാൽ നിർമാണം എന്നിവയും പൂർത്തിയായി. 
  ഒരേസമയം ഒമ്പതു ബസ്സുകൾ നിർത്താനുള്ള ട്രാക്കുകൾ, ശൗചാലയം, ചാർജിങ് പോയിന്റ്‌, കുടിവെള്ളം, എയ്ഡ് പോസ്റ്റ്, ഇൻഫർമേഷൻ കൗണ്ടർ, ഇരിപ്പിടം എന്നിവ പുതിയ കെട്ടിടത്തിലുണ്ട്. 2014 ഡിസംബറിലാണ് പഴയ സ്റ്റാൻഡ് കെട്ടിടം പൊളിച്ചത്. മഴയത്തും വെയിലത്തും ആളുകൾ നല്ലൊരു സ്റ്റാൻഡില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇതിനാണ് പരിഹാരമായത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top