02 December Friday
ഭർത്താവ്‌ അറസ്‌റ്റിൽ

ഭർത്താവ്‌ അറസ്‌റ്റിൽ ഭാര്യയെ വെട്ടിക്കൊന്നു; മകളെ വെട്ടി പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കൊലപ്പെടുത്താൻ ഉപയോഗിച്ച മടവാൾ ഫോറൻസിക്‌, പൊലീസ്‌ സംഘം പരിശോധിക്കുന്നു

 

ഒറ്റപ്പാലം 
കോതകുറുശിയിൽ ഭാര്യയെ വെട്ടിക്കൊന്നയാൾ മകളെയും വെട്ടി പരിക്കേൽപ്പിച്ചു. ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനിയാണ് (38)കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസനെ(48) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൾ അനഘ(13) വെട്ടേറ്റ്‌ വാണിയംകുളം സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. ബുധൻ പുലർച്ചെ രണ്ടിനായിരുന്നു അക്രമം. 
 രജനി ഉറങ്ങുമ്പോൾ മടവാൾകൊണ്ട്‌ വെട്ടുകയായിരുന്നു. അടുത്ത മുറിയിലെത്തി അനഘയേയും വെട്ടിയതായി പൊലീസ്‌ പറഞ്ഞു. രണ്ടുപേരുടെയും തലയിലും കഴുത്തിലുമാണ് വെട്ടേറ്റത്‌. ബഹളംകേട്ട് തൊട്ടടുത്ത്‌ താമസിക്കുന്ന സഹോദരൻ മണികണ്ഠൻ എത്തിയാണ്‌ മടവാൾ പിടിച്ചുവാങ്ങിയത്‌. ഇതിനിടെ കൃഷ്ണദാസിന്റെ കൈക്കും പരിക്കേറ്റു. 
തൊടിയിൽനിന്ന് പൊലീസ് മടവാൾ കണ്ടെടുത്തു. രജനിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 
ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. 
നിർമാണ തൊഴിലാളിയായ കൃഷ്ണദാസ്‌ മൂന്നുമാസംമുമ്പ്‌ കെട്ടിടത്തിൽനിന്ന്‌ വീണിരുന്നു. ജോലിക്ക് പോവാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളു. 
ചൊവ്വാഴ്‌ചയും ഇയാൾ ജോലിക്ക് പോയതായി നാട്ടുകാർ പറഞ്ഞു. 
രജനിയുടെ മറ്റ്‌ മക്കൾ: അഭിനന്ദ് കൃഷ്ണ (16), അഭിരാം കൃഷ്ണ (7). മുണ്ടക്കോട്ടുകുറുശി ചോലമുക്ക് ഉണ്ണിക്കൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് രജനി. സഹോദരങ്ങൾ: രഞ്ജിനി, രജിത, രമ്യ.
രജിനിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്-കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top