Deshabhimani

നെല്ലിയാമ്പതി ഓറഞ്ച്‌ ഫാമിന്‌ റെക്കോഡ്‌ വിറ്റുവരവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 11:56 PM | 0 min read

പാലക്കാട്‌
കൃഷിവകുപ്പിന്റെ നെല്ലിയാമ്പതിയിലെ ഓറഞ്ച്‌ ഫാം ഗാർഡൻ ആൻഡ്‌ നഴ്‌സറി നേടിയത്‌ ഒരു കോടിയുടെ വിറ്റുവരവ്‌. ഓറഞ്ച്‌, പേരയ്‌ക്ക, പാഷൻഫ്രൂട്ട്‌, മൂല്യവർധിത ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, അലങ്കാരപ്പൂച്ചെടികൾ എന്നിവയുടെ വിൽപ്പനയും ഗസ്‌റ്റ്‌ ഹൗസ്‌, സന്ദർശന പാസ്‌ ഇനങ്ങളിലെ വരുമാനവും ചേർന്നതാണിത്‌. ഫാമിന്റെ ചരിത്രത്തിലെ ഉയർന്ന വരുമാനമാണിത്‌. 2024–- 25 സാമ്പത്തിക വർഷത്തിൽ രണ്ടരക്കോടി വരുമാനമാണ്‌ ലക്ഷ്യമിടുന്നത്‌. പച്ചക്കറിയിൽനിന്ന്‌ ആകെ പത്തുലക്ഷം രൂപ വരുമാനം ലഭിച്ചു. ഓറഞ്ചിന്റെ ഇടവിളയായിട്ടാണ്‌ പച്ചക്കറികൾ നട്ടത്‌. 21 ഇനങ്ങളിലായി 17 ടൺ ലഭിച്ചു.
7000 ഓറഞ്ച്‌ തൈകൾ 2018ൽ നട്ടിട്ടുണ്ട്‌. പുതിയ ഇനമായ കൂർഗ്‌ മാന്ററിങ്ങിന്റെ 1000 തൈകളും നട്ടു. കഴിഞ്ഞ വർഷം ഉൽപ്പാദന വിളവ്‌ രണ്ട്‌ ടൺ ആയിരുന്നു. 339 ഹെക്‌ടറിലാണ്‌ ഓറഞ്ച്‌ തോട്ടം. പാഷൻഫ്രൂട്ട്‌ 25 ഏക്കറിലാണ്‌. നാടനും കാവേരിയുമാണ്‌ പ്രധാന ഇനങ്ങൾ. പ്ലാവും പേരയ്‌ക്കയും 23 ഹെക്‌ടറിലായി വ്യാപിപ്പിച്ചു. വെസ്‌റ്റിന്ത്യൻ, സുറിനം, കരോണ്ട ഇനങ്ങളിലായി ചെറിയുമുണ്ട്‌. മാതളനാരങ്ങ, കുടംപുളി, സ്‌ട്രോബെറി എന്നിവയും ഫാമിലുണ്ട്‌. മലേഷ്യൻ റെഡ്‌ ഇനത്തിലുള്ള ഡ്രാഗൺഫ്രൂട്ടിന്റെ മുപ്പത്‌ കാലുകൾ രണ്ടാഴ്‌ചമുമ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ നട്ടുപിടിപ്പിച്ചു. 


deshabhimani section

Related News

0 comments
Sort by

Home