24 August Saturday
നവീകരണം പുരോഗമിക്കുന്നു

മുഖം മിനുക്കാൻ ഒലവക്കോട‌് റെയിൽവേ സ‌്റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

നിർമാണം പുരോഗമിക്കുന്ന ഒലവക്കോട‌് ജങ‌്ഷൻ റെയിൽവേ സ‌്റ്റേഷൻ പ്ലാറ്റ‌്ഫോമിന്റെ മേൽക്കൂര

 പാലക്കാട‌്

പുത്തൻ മേൽക്കൂര, വിപുലമായ പാർക്കിങ‌് ഏരിയ, പ്ലാറ്റ‌്ഫോമുകളിൽ ഗ്രാനൈറ്റ‌് എന്നിങ്ങനെ ഒലവക്കോട‌് ജങ‌്ഷൻ റെയിൽവേ സ‌്റ്റേഷനിൽ നവീകരണം  പുരോഗമിക്കുന്നു. 17 കോടി രൂപ ചെലവിൽ രണ്ട‌് ഘട്ടമായാണ‌് നിർമാണം. ആദ്യഘട്ടനിർമാണം പൂർത്തിയാകാറായെന്ന‌് റെയിൽവേ അധികൃതർ പറഞ്ഞു. 
അഞ്ച‌് പ്ലാറ്റ‌്ഫോമിലും നിർമാണം നടക്കുന്നുണ്ട‌്. മേൽക്കൂരയില്ലാത്ത ഭാഗങ്ങളിൽ മേൽക്കൂര സ്ഥാപിക്കും. പ്ലാറ്റ‌്ഫോമിന്റെ തറകൾ ഗ്രാനൈറ്റും കടപ്പയും പാകി മനോഹരമാക്കി. ഇതിലൂടെ യാത്രക്കാർക്ക‌് ട്രോളി, ബാഗ‌് എന്നിവ കൊണ്ടുപോകാൻ എളുപ്പമാകും. കാഴ‌്ച പരിമിതർക്ക‌് പ്ലാറ്റ‌്ഫോമിൽ സുഗമമായി സഞ്ചരിക്കാൻ ടാക‌്ടൈൽ പാകി.
പാർക്കിങ‌് ഏരിയ വിപുലീകരിക്കും. റെയിൽവേ ക്യാബിന‌് സമീപത്ത‌് പുതിയ പാർക്കിങ‌് ഏരിയ നിർമിച്ചു.  റെയിൽവേ സ‌്റ്റേഷന്റെ സൗന്ദര്യവൽക്കരണ പ്രവർത്തനം പൂർത്തിയായി. 
സ‌്റ്റേഷൻ കെട്ടിടത്തിന്റെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങളാണ‌് പെയിന്റ‌് ചെയ‌്തത‌്. പാലക്കാടൻ കോട്ടയും മലമ്പുഴ അണക്കെട്ടും കഥകളിയും വിവിധ കലാരൂപങ്ങളും റെയിൽവേ സ‌്റ്റേഷൻ കെട്ടിടത്തെ മനോഹരമാക്കുന്നു. രണ്ടാം ഘട്ടം പുതിയ ഫുട്ട‌് ഓവർ ബ്രിഡ‌്ജ‌് നിർമിക്കും. 
എട്ട‌് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ‌് രണ്ടാം ഘട്ടം നടക്കുക. സ‌്റ്റേഷൻ ഡെവലപ‌്മെന്റ‌് വർക്ക‌് ഫണ്ട‌് ഉപയോഗിച്ചാണ‌് നവീകരണം നടക്കുന്നത‌്. എംബി രാജേഷ്‌ എംപി ആയിരിക്കേയാണ്‌  നിർമാണ പ്രവർത്തനങ്ങൾക്ക്‌ തുക അനുവദിച്ചത്‌.
പ്രധാന വാർത്തകൾ
 Top