02 July Thursday

ലോക്ക്‌ ഡൗൺ ലംഘിച്ച കെഎസ്‌യു നേതാക്കൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
പട്ടാമ്പി 
ലോക്ക് ഡൗൺ ലംഘിച്ച മൂന്ന് കെഎസ്‌യു നേതാക്കൾക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. കെഎസ്‌യു പട്ടാമ്പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജമാൽ മപ്പാട്ടുകര, ജനറൽ സെക്രട്ടറി മുനവർ ചുണ്ടമ്പറ്റ, സെക്രട്ടറി മുഹസിൻ വല്ലപ്പുഴ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മാസ്കും മറ്റ് സുരക്ഷാ സംവിധാനവുമില്ലാതെ ബൈക്കിൽ മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്‌തതിനാണ്‌ കേസ്‌. 
പട്ടാമ്പി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന പൊതുപരീക്ഷകളിൽ വിദ്യാർഥികൾക്ക് കോവിഡ്–-19 സുരക്ഷ ഉറപ്പുവരുത്തുന്നില്ല എന്ന തരത്തിൽ കെഎസ്‌യു പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റിയുടെ പേരിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. 
ഇതിനെതിരെ കെഎസ്‌യു മിന്നൽ പരിശോധന നടത്തുമെന്നും സന്ദേശമുണ്ടായിരുന്നു. എന്നാൽ, ഇത്തരം പോസ്റ്റർ പുറത്തിറക്കിയവർക്ക്‌ എതിരെയാണ്‌ ഇപ്പോൾ ലോക്ക്‌ ഡൗൺ ലംഘനത്തിന്‌ കേസെടുത്തത്‌.
പ്രധാന വാർത്തകൾ
 Top