16 July Thursday

പരീക്ഷാ നടത്തിപ്പ്‌ ചുമതല അമരത്തുണ്ട്‌ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 

പാലക്കാട്‌
കോവിഡ്‌ ഭയാശങ്കകൾക്കിടയിൽ ആരംഭിച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിന്റെ അമരത്താണ്‌ ജില്ലയിലെ അധ്യാപക സമൂഹം. 
വിദ്യാർഥികളിലെ രോഗഭയത്തെ പടിക്കുപുറത്തുനിർത്തി സധൈര്യം പരീക്ഷാഹാളിലേക്ക്‌ ആനയിച്ചു. പരീക്ഷക്ക്‌ മുന്നോടിയായി അധ്യാപകർ വിപുലമായ തയ്യാറെടുപ്പ്‌ നടത്തി‌.
ജില്ലയിൽ 39,035 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷയെഴുതേണ്ടിയിരുന്നത്‌‌. 32 കുട്ടികൾ ഹാജരായില്ല. ഇവരിൽ പകുതിയിലധികം പേരും നേരത്തേയും പരീക്ഷ എഴുതാത്തവരാണ്‌. 3,822 വിദ്യാർഥികൾ ആണ് വിഎച്ച്‌സിഇക്ക്‌ എത്തേണ്ടത്‌. 24 പേർ ഹാജരാകാത്തതിൽ 14 പേർ കഴിഞ്ഞ പരീക്ഷയും എഴുതാത്തവർ. 
പരീക്ഷാ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ വാർ റൂം ആരംഭിച്ചിരുന്നു. ഓരോ സബ്ജില്ലയിലും ടീമായി  പ്രവർത്തിച്ചു. 
അധ്യാപകസമൂഹത്തിന്റെ ഈ പ്രവർത്തനങ്ങളിൽ മുൻനിരയിലാണ്‌ കെഎസ്‌ടിഎ‌. പരീക്ഷ നടത്തിപ്പിന് പിന്തുണ നൽകി മുന്നിൽ നിന്ന മുഴുവൻ അധ്യാപകരേയും സംഘടനാ പ്രവർത്തകരേയും കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം എ അരുൺകുമാർ അഭിവാദ്യം ചെയ്‌തു.
 
പ്രധാന വാർത്തകൾ
 Top