23 March Thursday

ധോണി പാപ്പാന്മാരുമായി 
ഇണങ്ങിത്തുടങ്ങി

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

ധോണിയെ അനുനയിപ്പിക്കുന്ന പാപ്പാൻ മണികണ്ഠൻ

പാലക്കാട് 
കൂട്ടിലായ കൊമ്പൻ ധോണി (പി ടി ഏഴ്) പാപ്പാന്മാരുമായി ഇണങ്ങിത്തുടങ്ങി. നേരത്തെയുണ്ടായിരുന്ന ശൗര്യം പാപ്പാന്മാരോട് കുറഞ്ഞെന്ന് അധികൃതർ. തീറ്റ കൊടുക്കുമ്പോഴും കൂട് വൃത്തിയാക്കുമ്പോഴും നേരത്തെയുണ്ടായിരുന്ന അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. 
ആനമല ടോപ്‌ സ്ലിപ് കോഴികമിത്തിയിലെ മണികണ്ഠനും മാധവനും കൂടുതൽ സമയവും ആനക്കൂടിന് സമീപം തന്നെയാണ്. ആനയെ ഇണക്കാൻ പരമാവധി സമയം ആനയ്‌ക്കൊപ്പം ചെലവഴിക്കണം. 
കൂടുതൽ ആളുകളെ കാണുമ്പോൾ കൂടുപൊളിക്കാൻ ശ്രമമുണ്ട്. നിരന്തരം കൂടുപൊളിക്കാനുള്ള ശ്രമത്തിൽ ധോണിയുടെ വലതുകൊമ്പിന് പൊട്ടലുണ്ട്.
കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനമുണ്ട്. ഉടൻ സ്ഥിരം ഡോക്ടറെ അനുവദിച്ച്‌ ഉത്തരവിറങ്ങും. പിടികൂടുന്നതിനിടെ ഉണ്ടായ മുറിവുകൾ, പെല്ലറ്റ് കൊണ്ടുള്ള മുറിവുകൾ എന്നിവ ഉണങ്ങാൻ മരുന്ന്‌ നൽകുന്നുണ്ട്. വെട്ടുപുല്ലും ചപ്പിലയുമാണ് നിലവിലെ ഭക്ഷണം. 
ചരുവത്തിൽ വെള്ളവും നൽകുന്നു. അരി, ഗോതമ്പ്, റാഗി, ചെറുപയർ, ഉഴുന്ന്, ശർക്കര എന്നിവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഒരാഴ്ചയ്ക്ക് ശേഷം പതിവ് ഭക്ഷണത്തിനൊപ്പം നാലിലൊന്നായി നൽകി ശീലിപ്പിക്കും. 
മദപ്പാട് ഭേദമാകുന്ന മുറയ്ക്ക് പാപ്പാന്മാർ കൂടുതൽ ഇടപഴകും. ഇടയ്ക്കിടെ ശരീരം വെള്ളം നനയ്ക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top