പാലക്കാട്
ജില്ലയിലെ കർഷക –- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവ് ആലത്തൂർ ആർ കൃഷ്ണന്റെ 27–-ാം ചരമവാർഷിക ദിനം ജില്ലയിലെങ്ങും ആചരിച്ചു. കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ പൊതുയോഗം ഒഴിവാക്കിയാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
ആലത്തൂർ കാട്ടുശേരിയിൽ ആർ കെയുടെ സ്മൃതികുടീരത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി സി ഭവദാസന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പുഷ്പാർച്ചന നടന്നു. കർഷക സംഘം നേതൃത്വത്തിൽ ജില്ലയിൽ മെമ്പർഷിപ് ക്യാമ്പയിനും ആർ കൃഷ്ണൻ അനുസ്മരണ ദിനത്തിൽ തുടക്കംകുറിച്ചു.
ആലത്തൂരിൽ നടന്ന അനുസ്മരണയോഗം കർഷക സംഘം സംസ്ഥാന നിർവാഹക സമിതിയംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് എ വി ബാബു അധ്യക്ഷനായി. ജില്ലാ ട്രഷറർ വി സി രാമചന്ദ്രൻ, ഏരിയ സെക്രട്ടറി സി സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി പി കെ മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയയിലെ 10 വില്ലേജ് കമ്മിറ്റികൾ ചേർത്ത കർഷക സംഘത്തിന്റെ 30,700 മെമ്പർഷിപ് സി കെ രാജേന്ദ്രൻ ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..