02 December Friday
യുവജന കമീഷന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങി

ലഹരിക്കെതിരെ നാടുയരുന്നു

സ്വന്തം ലേഖകൻUpdated: Wednesday Sep 28, 2022
അഗളി
സംസ്ഥാന യുവജന കമീഷന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മ ഉദ്‌ഘാടനം ചെയ്‌തു. യുവജന കമീഷൻ അഗളിയിൽ സന്നദ്ധപ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപനചടങ്ങിലാണ്‌ ക്യാമ്പയിന്‌ തുടക്കമായത്‌. വരുംതലമുറയെ ലഹരിവിമുക്തമാക്കാൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നഞ്ചിയമ്മ പറഞ്ഞു.
കോളേജുകൾ, കോളനികൾ, യുവജന കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം വ്യാപിപ്പിക്കുമെന്ന് യുവജന കമീഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം പറഞ്ഞു.
നാടിന്റെ യുവതയെ കാർഷിക–-കലാ–-സാംസ്കാരിക–-കായികമേഖലകളിലേക്ക് ആകർഷിക്കുന്ന തരത്തിൽ ‘ലഹരിക്കെതിരെ നാടുയരുന്നു' എന്ന പേരിലാണ്‌ ബോധവൽക്കരണം സംഘടിപ്പിക്കുക.
ജാഗ്രതാ സദസ്സ്, ഹ്രസ്വചിത്ര പ്രദർശനം, സെമിനാർ എന്നിവ സർവകലാശാല, കോളേജ് യൂണിയനുകൾ, യുവജന സംഘടനകൾ, സാംസ്കാരിക സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നടത്തും. കമീഷൻ അംഗങ്ങളായ അഡ്വ. ടി മഹേഷ്, പ്രിൻസി കുര്യാക്കോസ്, വി വിനിൽ, റെനീഷ് മാത്യു, പി എ സമദ്, കമീഷൻ സെക്രട്ടറി ഡാർളി ജോസഫ്, അണ്ടർ സെക്രട്ടറി സി അജിത് കുമാർ, സംസ്ഥാന കോ–-ഓഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, രാഹുൽ രാജ്, അഗളി പഞ്ചായത്ത് അംഗം ജയ്സൺ ജെയിംസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top