02 December Friday
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ആദ്യം

ഗർഭപാത്രം നീക്കംചെയ്യൽ ശസ്-ത്രക്രിയ വിജയം

സ്വന്തം ലേഖകൻUpdated: Wednesday Sep 28, 2022
ചിറ്റൂർ 
മുഴകൾ നിറഞ്ഞ യുവതിയുടെ ഗർഭപാത്രം ചിറ്റൂർ താലൂക്ക്‌ ആശുപത്രിയിൽ നീക്കംചെയ്തു. ആദ്യമായാണ്‌ ചിറ്റൂർ ആശുപത്രിയിൽ ഗർഭപാത്രം നീക്കംചെയ്യുന്നതിന്‌ ശസ്ത്രക്രിയ നടത്തിയത്‌. അണിക്കോട് തെക്കേഗ്രാമം സ്വദേശിനിയായ നൽപ്പത്തിയേഴുകാരിക്കാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. ഡോ. പി എസ് കൃഷ്ണനുണ്ണി, ഡോ. കെ ദീപിക എന്നിവരുടെ നേതൃത്വത്തിൽ അനസ്തേഷ്യ ഡോ. കെ ദിവ്യ, ഡോ. കെ ബി സംഗീത, ഹെഡ് നേഴ്സ് എം രാധാദേവി, സ്റ്റാഫ് നഴ്‌സുമാരായ എം നീതു, എസ് വിനിത, എസ് സുമ, നഴ്സിങ് അസിസ്റ്റന്റ് കെ ശങ്കരൻ, എസ് റോസിലി, ഗ്രേഡ്–-2 ആർ ഷീജ എന്നിവരാണ്‌ ശസ്ത്രക്രിയാസംഘത്തിലുണ്ടായത്‌. 
അട്ടപ്പാടി കഴിഞ്ഞാൽ ഏറ്റവുമധികം ആദിവാസിവിഭാഗക്കാരുള്ള പ്രദേശമാണ്‌ ചിറ്റൂർ. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ ജില്ലാ ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ നിർദേശിക്കുകയായിരുന്നു പതിവ്‌. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രിയിൽ ഈ ശസ്ത്രക്രിയക്ക് 50,000മുതൽ 70,000രൂപ വരെ ചെലവ് വരും. മുമ്പ്‌ ചിറ്റൂർ താലൂക്ക്‌ ആശുപത്രിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി നടത്തിയിട്ടുണ്ട്‌. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയെങ്കിലും രോഗികൾക്ക്   പ്രയാസം സൃഷ്ടിക്കാത്തവിധം ചിറ്റൂർ–- തത്തമംഗലം നഗരസഭ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top