18 October Friday

വീട്‌ നിർമാണം പുരോഗമിക്കുന്നു 1,891 പേർക്ക്‌ ‘ലൈഫ്‌ ’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

ലൈഫ്‌ മിഷനിൽ പണി പൂർത്തിയാക്കിയ വടക്കഞ്ചേരി ലൂബി ‐ സോമി ദമ്പതികളുടെ വീട്‌

 
പാലക്കാട്‌
ലൈഫ്‌ മിഷൻ പദ്ധതി ജില്ലയിൽ വിജയകരമായി മുന്നേറുന്നു. ഭൂമിയുള്ള ഭവനരഹിതർക്ക്‌ വീട്‌ നിർമിച്ചു നൽകുന്ന രണ്ടാംഘട്ടത്തിൽ 1,891 വീട്‌ പൂർത്തിയാക്കി. 89ശതമാനം ഗുണഭോക്താക്കളും കരാറിൽ ഒപ്പുവച്ചു. 13,291 ഗുണഭോക്താക്കളെയാണ്‌ അർഹരാണെന്ന്‌ കണ്ടെത്തിയത്‌. 
ഇതിൽ 11,795പേരാണ്‌ കരാറിൽ ഒപ്പുവച്ചത്‌. 3,954 വീട്‌ നിർമാണം മേൽക്കൂരവരെയായി. 3,884 വീടുകൾ ലിന്റൽവരെ പ്രവൃത്തിയായപ്പോൾ 1,724 വീടുകളുടെ അടിത്തറ കെട്ടി.
11,442പേർക്ക്‌ ആദ്യഗഡു നൽകി. 10,294പേർക്ക്‌ രണ്ടാംഗഡുവും 4,684പേർക്ക്‌ മൂന്നാംഗഡുവും 722പേർക്ക്‌ നാലാംഗഡുവും നൽകി. പദ്ധതി പൂർത്തിയാക്കാൻ 533.40 കോടി രൂപ വേണം. ഇതിൽ 57.25 കോടി രൂപ പഞ്ചായത്തുകളുടെ വിഹിതമാണ്‌. 14.29 കോടി രൂപ ബ്ലോക്ക്‌ പഞ്ചായത്തും 20.14 കോടി രൂപ ജില്ലാ പഞ്ചായത്തും വിഹിതമായി നൽകണം. 205.75 കോടി ഹഡ്‌കോ വായ്‌പയായി ലഭിച്ചു. 48.07 കോടി രൂപയാണ്‌ സംസ്ഥാനസർക്കാരിന്റെ വിഹിതമായി കിട്ടിയത്‌. ആകെ 345.52 കോടി രൂപ ലഭിച്ചതിൽ 250.74 കോടി രൂപ ചെലവായി.  ഇനി 82 ലക്ഷംരൂപകൂടി ഹഡ്‌കോ വായ്‌പയും 4.8 കോടി സർക്കാർ വിഹിതവും കിട്ടണം. 
വിവിധ ഭവനപദ്ധതികൾ പ്രകാരം ആരംഭിച്ചതും പൂർത്തിയാക്കാൻ സാധിക്കാത്തതുമായ വീടുകൾക്ക്‌ ധനസഹായം നൽകുന്ന ഒന്നാംഘട്ടം 91.52 ശതമാനം പൂർത്തിയാക്കി. ആകെ 8,116 വീടുകളിൽ 7,426 എണ്ണത്തിന്റെ നിർമാണം പൂർത്തിയാക്കി. 
വീടും ഭൂമിയും ഇല്ലാത്തവർക്ക്‌ പാർപ്പിടസൗകര്യമൊരുക്കുന്ന മൂന്നാംഘട്ടവും പുരോഗതിയിലാണ്‌. ആകെ 32,330 ഗുണഭോക്താക്കളാണുള്ളത്‌.
 ഇവർക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌. ചിറ്റൂർ–-തത്തമംഗലം നഗരസഭയിലെ വെള്ളപ്പന കോളനിയിൽ ഫ്ലാറ്റ്‌ നിർമിക്കാൻ തയ്യാറാക്കിയ 6.16 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചു. ഹാബിറ്ററ്റിനാണ്‌ നിർമാണച്ചുമതല. 
കണ്ണാടി വില്ലേജിലെ രണ്ട്‌ സർവേ നമ്പറുകളിലായി 120 സെന്റ്‌ ഭൂമിയുടെ പ്രൊപ്പോസലിന്‌ സംസ്ഥാന ലൈഫ്‌ മിഷന്റെ അംഗീകാരം ലഭിച്ചു.  ചിറ്റൂർ–-തത്തമംഗലം നഗരസഭയിലെ ഒരേക്കർ സ്ഥലത്ത്‌ ഫ്ലാറ്റ്‌ നിർമിക്കാൻ സഹകരണവകുപ്പ്‌ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. 
കരിമ്പുഴ പഞ്ചായത്തിൽ 45 സെന്റ്‌ ഭൂമി എലമ്പുലാശേരി എഡ്യൂക്കേഷണൽ ട്രസ്‌റ്റ്‌ സംഭാവനയായി കൈമാറിയിട്ടുണ്ട്‌. ജീർണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണമാണ്‌ നാലാംഘട്ടത്തിൽ നടപ്പാക്കുക.
പ്രധാന വാർത്തകൾ
 Top