13 August Saturday
സെസ്‌ പിരിക്കൽ

സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച്‌ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
പാലക്കാട്
സെസ് പിരിവ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാ​ഗതാർ​ഹമാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. 
യുഡിഎഫ് ഭരണകാലംമുതൽ തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്ന കാര്യമാണിത്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതിനായി ശ്രമം നടത്തിയിരുന്നു. എന്നാൽ നടപ്പായില്ല. പിണറായി വിജയൻ സർക്കാർ ഇത് നടപ്പാക്കാൻ തീരുമാനിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 
കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെ‍ഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി നടന്ന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രാഷ്ട്രീയ വ്യത്യാസമില്ലാതെ തൊഴിലാളി ഐക്യത്തിനായി ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. 
തൊഴിലാളികളെ ഒട്ടും പരിഗണിക്കാതെ നിയമനിർമാണം നടക്കുന്ന ഇക്കാലത്ത് യോജിച്ചുള്ള സമരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top