07 August Friday

ഗുരുവായൂർ: കെഎസ്‌ആർടിസി സർവീസ് മുടങ്ങില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
പാലക്കാട്
ജില്ലയിൽനിന്ന് ​ഗുരുവായൂരിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ലെന്ന് ജില്ലാ ട്രാൻസ്‍പോർട്ട് ഓഫീസർ ടി എ ഉബൈദ് അറിയിച്ചു. ​ഗുരൂവായൂർ ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് താൽക്കാലികമായി സർവീസ്‌ നിർത്തിയെങ്കിലും തിങ്കളാഴ്‍ച പുനരാരംഭിക്കും. 
പാലക്കാട് ഡിപ്പോയിൽനിന്ന് ദിവസവും എട്ട് സർവീസാണ് ഗുരുവായൂരിലേക്കുള്ളത്. ഇത് കൃത്യമായി തുടരും. ​ഗുരുവായൂർ ഡിപ്പോ അണുവിമുക്തമാക്കുകയും കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തതോടെയാണ് സർവീസ്‌ പുനരാരംഭിക്കുന്നത്‌. 
ഗുരുവായൂർ ബസുകളുടെ സമയക്രമം: രാവിലെ 8.45, 10.45, പകൽ 11.45, 12.30, 1.30, 3.45, വൈകിട്ട്‌ 5.30, 6.30.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top