03 August Monday

ബൈക്കുകൾ കൂട്ടിയിടിച്ച്‌ 3 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

 

കഞ്ചിക്കോട്‌
കഞ്ചിക്കോട്‌ - –-മലമ്പുഴ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ മൂന്നുപേർക്ക്‌ പരിക്ക്‌. ഞായറാഴ്‌ച പകൽ ഒന്നിനാണ്‌ അപകടം.  മലമ്പുഴ കാഞ്ഞിരക്കടവ്‌ സ്വദേശി ശിവാനന്ദൻ (51), കൊട്ടേക്കാട്‌ സ്വദേശി പ്രഭാകരൻ(65), നല്ലേപ്പിള്ളി സ്വദേശി വിഘ്നേഷ്‌ (29) എന്നിവർക്കാണ്‌ പരിക്കേറ്റത്‌.
മലമ്പുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ശിവാനന്ദനും പ്രഭാകരനും സഞ്ചരിച്ച ബൈക്ക്‌ റോഡിൽനിന്ന്‌ തിരിക്കുമ്പോൾ പിറകേ വിഘ്നേഷ്‌ യാത്ര ചെയ്ത ബൈക്ക്‌ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ഓട്ടോയിൽ നാട്ടുകാർ കഞ്ചിക്കോട്‌ ഫയർ സ്റ്റേഷനിൽ എത്തിച്ചു. 
അവിടെ നിന്ന്‌ മൂന്നുപേരെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവരെ പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top