27 June Monday

സിനിമ പ്രവർത്തകർ തമ്മിലടിച്ചു; ഒരാൾക്ക് വെട്ടേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
പാലക്കാട് 
നഗരത്തിലെ ലോഡ്‌ജിൽ സിനിമാപ്രവർത്തകർ തമ്മിലടിച്ചു,  ഒരാൾക്ക് വെട്ടേറ്റു. വടകര പുത്തൂർ വലകെട്ടിൽ വീട്ടിൽ സിജാറി (40)നാണ്‌ കഴുത്തിൽ വെട്ടേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നേമം സ്വദേശി പുരുഷോത്തമനെ(ഉത്തമൻ–-60) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. 
പാലക്കാട് പുരോഗമിക്കുന്ന മലയാള സിനിമയിലെ പ്രൊഡക്‌ഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. 
മഞ്ഞക്കുളം പള്ളിക്ക് സമീപത്തെ ലോഡ്ജിൽ സിനിമാപ്രവർത്തകർ ഷൂട്ടിങ്ങിന്റെ പാക്കപ്പ് കഴിഞ്ഞെത്തി. സെറ്റിലുണ്ടായ തർക്കം സംബന്ധിച്ച ചർച്ച അടിപിടിയിലും വെട്ടിലും കലാശിച്ചു.   
ഉത്തമനെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ കെ മഹേഷ്‌കുമാർ, വി ഹേമലത, അഡീഷണൽ എസ്‌ഐ കെ ഉദയകുമാർ, കെ രാമചന്ദ്രൻ, സിപിഒമാരായ എസ് സജീന്ദ്രൻ, ആർ രാജീവ്, ഷെയ്ഖ് മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top