02 July Saturday

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ വ്യാജ പ്രചാരണത്തിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
പട്ടാമ്പി
തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരായ കോൺഗ്രസ്‌ പ്രവർത്തകരുടെ വ്യാജ വിഡിയോ പ്രചാരണത്തിൽ പ്രതിഷേധിച്ച് സിപിഐ എം കൊപ്പം, ആമയൂർ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി മാർച്ചും യോഗവും നടത്തി. കൊപ്പത്തുനിന്ന്‌ ആരംഭിച്ച പ്രതിഷേധ മാർച്ച് ആമയൂരിൽ സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊപ്പം ലോക്കൽ സെക്രട്ടറി പി പി വിനോദ്കുമാർ അധ്യക്ഷനായി. ഏരിയകമ്മിറ്റി അംഗങ്ങളായ യു അജയകുമാർ, എ സോമൻ, സിപിഐ എം ആമയൂർ ലോക്കൽ സെക്രട്ടറി എം രാജൻ, ടി ഉണ്ണികൃഷ്ണൻ, പി സുബ്രഹ്മണ്യൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ എം എൻ സുധിപ് എന്നിവർ സംസാരിച്ചു.
പട്ടാമ്പിയിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധപ്രകടനം സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം രാജേഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എ എൻ നീരജ്‌, ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി ജെ അർജുൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top