04 July Saturday

21 പ്രവാസികള്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
പാലക്കാട്
ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽനിന്ന്‌ 21 പ്രവാസികൾ ജില്ലയിൽ തിരിച്ചെത്തി. നെടുമ്പാശേരി, കരിപ്പൂർ അന്താരാഷ്‍ട്ര വിമാനത്താവളങ്ങൾവഴി ചൊവ്വാഴ്‍ചയെത്തിയ ഇവരിൽ 15പേരെ സർക്കാരിന്റെ നിരീക്ഷണകേന്ദ്രത്തിലാക്കി. 
ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ദുബായിൽനിന്ന്‌ മടങ്ങിയെത്തിയ ഏഴ് പ്രവാസികളിൽ ഒരാൾ ഹോട്ടൽ സിറ്റിഹാൾട്ടിലും ആറുപേർ വീടുകളിലും നിരീക്ഷണത്തിലാണ്. അബുദാബി,  കുവൈറ്റ്,  ദുബായ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽനിന്ന്‌ കഴിഞ്ഞ ദിവസം 14പേർ എത്തിയിരുന്നു. ഇവരെല്ലാം ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 
നിരീക്ഷണ കാലാവധി പൂർത്തിയാക്കി
പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ഏഴ് പ്രവാസികൾകൂടി വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ 40 പ്രവാസികൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.
525 പ്രവാസികൾ നിരീക്ഷണത്തിൽ
വീടുകളിലും സർക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങളിലുമായി 525 പ്രവാസികൾ ജില്ലയിൽ  നിരീക്ഷണത്തിലുണ്ട്‌. 
263പേർ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്‌. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജിൽ 19പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 22പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 10പേരും പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിൽ 16പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിൽ 23പേരും ചാലിശേരി റോയൽ ദന്തൽ കോളേജിൽ 36 പേരും കുളപ്പുള്ളി അൽ അമീൻ എൻജിനിയറിങ്‌ കോളേജ് ഹോസ്റ്റലിൽ 30 പേരും അകത്തേത്തറ എൻഎസ്എസ് എൻജിനിയറിങ്‌ കോളേജ് ഹോസ്റ്റലിലെ 31പേരും പാലക്കാട് ഐടിഎൽ റെസിഡൻസിൽ 19പേരും സായൂജ്യം റസിഡൻസിയിൽ ഒമ്പത്പേരും വിക്‍ടോറിയ കോളേജ് ഹോസ്റ്റലിൽ അഞ്ചുപേരും ആലത്തൂർ ക്രെസന്റ് നേഴ്‌സിങ്‌ കോളേജ് ഹോസ്റ്റലിൽ ഒമ്പത് പേരും ഹോട്ടൽ സിറ്റി ഹാൾട്ടിൽ 13പേരും നിരീക്ഷണത്തിലാണ്. 262 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിലുണ്ട്‌.
പ്രധാന വാർത്തകൾ
 Top