പാലക്കാട്
മികവാർന്ന പ്രവർത്തനംകൊണ്ട് വ്യത്യസ്തവും മാതൃകാപരവുമായി ഇടപെട്ട സിഡിഎസുകൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ അനുമോദിച്ചു. "സഫലമീയാത്ര’ആദരം മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി.ആരോഗ്യ സഥിരംസമിതി അധ്യക്ഷ ഷാബിറ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സേതുമാധവൻ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം റിഷ പ്രേംകുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-- ഓഡിനേറ്റർ പി സെയ്തലവി സ്വാഗതവും എഡിഎംസി എസ് സവ്യ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..