18 May Wednesday
കേന്ദ്ര നടപടിക്കെതിരെ

റിപ്പബ്ലിക്‌ ദിനത്തിൽ ഗുരുപ്രതിമ സ്ഥാപിച്ച്‌ ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

റിപ്പബ്ലിക് ദിനത്തിൽ അഞ്ചുവിളക്കിന് മുന്നിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച പ്രതിഷേധ ഫ്ലോട്ട് സംസ്ഥാന കമ്മിറ്റിയംഗം ജിഞ്ചുജോസ് ഉദ്‌ഘാടനം ചെയ്യുന്നു

 ■ 

 
പാലക്കാട് 
റിപ്പബ്ലിക് ദിന പരേഡിൽനിന്ന്‌ നിശ്‌ചലദൃശ്യം ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ജില്ലാ കേന്ദ്രത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ശ്രീനാരായണഗുരുവിന്റെ ഫ്ലോട്ട് സ്ഥാപിച്ചു. സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ഭാഗമായാണ് ശ്രീനാരായണ ഗുരുവിന്റെ  പ്രതിമ മുന്നിൽവച്ചുള്ള കേരളത്തിന്റെ നിശ്‌ചല ദൃശ്യത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചത്. 
കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് കേരളം റിപ്പബ്ലിക്‌ദിന പരേഡിൽനിന്ന്‌ പുറത്താകുകയും ചെയ്തു. ബോധപൂർവമായ ഈ നീക്കം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. 
ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് കേന്ദ്ര നടപടി. ‘ശ്രീനാരായണ ഗുരുവിനെ വിലക്കുന്ന റിപ്പബ്ലിക്കോ’ എന്ന മുദ്രാവാക്യമുയർത്തി അഞ്ചുവിളക്കിന് സമീപം പ്രതിഷേധ ഫ്ളോട്ട് പ്രദർശിപ്പിച്ചു. 
പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചുജോസ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിനോദ് അധ്യക്ഷനായി. 
സിപിഐ എം ഏരിയ കമ്മിറ്റി അംഗം അബ്ദുൾ സുക്കൂർ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ പി അബിൻ കൃഷ്ണ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറിമാരായ ആർ സുനിൽകുമാർ, ആന്റണി പ്രിൻസ്, ചാൾസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ ജി അനീഷ് സ്വാഗതവും പ്രസിഡന്റ് കെ ശിവദാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top