പാലക്കാട്
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് നിർണയത്തിന് ആന്റിജെൻ പരിശോധന തുടങ്ങി. രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെ സൗജന്യ പരിശോധനയാണ്. ആദ്യദിനം 128 പരിശോധന നടത്തിയതിൽ 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് തീവ്രമാകുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിക്കുന്നതിനാണ് ആന്റിജെൻ പരിശോധന തുടങ്ങിയത്. നിലവിൽ രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെ സൗജന്യ ആർടിപിസിആർ പരിശോധനയും മെഡിക്കൽ കോളേജിലുണ്ട്.
മെഡിക്കൽ കോളേജിൽ ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രം തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ആകെ തയ്യാറാക്കിയ നൂറിൽ 48 കിടക്കയിലും രോഗികളുണ്ട്. ജില്ലാ ആശുപത്രിയിൽനിന്ന് വിടുന്നതും ചെമ്പൈ സംഗീത കോളേജിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റ് വഴി രജിസ്റ്റർ ചെയ്യുന്ന വീട്ടിൽ ബുദ്ധിമുട്ടുള്ള കോവിഡ് ബാധിതരെയുമാണ് നിലവിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..