ചിറ്റൂർ
കനത്തമഴ തുടരുന്നതിനാൽ തമിഴ്നാട്ടിലെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നതോടെ കേരളത്തിലെ നദികളില്‍ ജലമൊഴുക്ക് വര്‍ധിച്ചു. പുഴകളും നീർച്ചാലുകളും കൃത്യമായി പരിപാലിച്ചതും മൂലത്തറ റെഗുലേറ്റർ പുനർനിർമിച്ചതും പുഴകൾ നിറഞ്ഞുകവിഞ്ഞുള്ള പ്രളയഭീതി ഒഴിവായി. ആളിയാറിൽനിന്ന് പതിവായി വെള്ളമൊഴുക്കുന്നതിനാൽ ചിറ്റൂർപ്പുഴ നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വർഷങ്ങൾക്കുശേഷമാണ് ചിറ്റൂർപ്പുഴയിൽ പ്രളയ സമാനമായി വെള്ളമുയരുന്നത്. മുൻ വർഷങ്ങളിൽ നവംബർ അവസാനത്തോടെ ആളിയാർ വെള്ളത്തിനായി സമരം നടത്താറാണ് പതിവെങ്കിൽ ഇത്തവണ വെള്ളം നിർത്താനാണ് മുറവിളി ഉയരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചിറ്റൂർ പുഴയ്ക്കുകുറുകെയുള്ള നിലംപതി പാലങ്ങളെല്ലാം മിക്ക ദിവസങ്ങളിലും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം മുടങ്ങുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരുക്കമാണ് ആളിയാറില്‍നിന്ന് അധിക ജലമെത്തിയിട്ടും ജീവന് ഭീഷണി ഉയരാത്ത വിധം നീരൊഴുക്ക് നിയന്ത്രണ വിധേയമാക്കിയത്.
തമിഴ്നാട്ടിലെ ആളിയാർ രാത്രിയിലാണ് തുറക്കുന്നത് എന്നത് ഭീഷണിയാണ്. 1050 അടി സംഭരണശേഷിയുള്ള ആളിയാറിൽ 1049 ന് മുകളിൽ വെള്ളം എത്തുമ്പോളാണ് തുറക്കുന്നത്. ജലവിഭവ വകുപ്പിന്റെ ഇടപെടൽ മൂലമാണ് ആളിയാറിൽനിന്ന് വെള്ളം ഘട്ടംഘട്ടമായി തുറക്കുന്നത്. ആളിയാറിൽ നിന്നെത്തുന്ന വെള്ളം മൂലത്തറയിൽനിന്ന് ക്രമീകരിച്ചാണ് തുറന്നു വിടുന്നതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..