09 November Saturday
ട്രെയിൻ യാത്രാദുരിതം

റെയിൽവേ സ്‌റ്റേഷനുകളിൽ 
യുവതയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ട്രെയിൻ യാത്രാദുരിതത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് വി വസീഫ് 
ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം/പാലക്കാട്‌
കേരളത്തിലെ ട്രെയിൻ യാത്രാദുരിതത്തിന്‌ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ സ്‌റ്റേഷനുകളിലേക്ക്‌ യുവജനങ്ങളുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ ഡിവൈഎഫ്‌ഐ നേതൃത്വത്തിലായിരുന്നു മാർച്ച്‌ സംഘടിപ്പിച്ചത്‌. റെയിൽവേ സ്‌റ്റേഷനുമുന്നിൽ പ്രതിഷേധക്കാരെ പൊലീസ്‌ തടഞ്ഞു. 
  കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് നേരിടുന്നത്‌. ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നില്ല. യാത്രക്കാരുടെ തിരക്കിന്‌ അനുസരിച്ച്‌   കോച്ചുകളുമില്ല. നിലവിലുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്തു. വന്ദേഭാരതിന്റെ പേരിൽ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടതോടെ യാത്രക്കാർ ബോധംകെട്ടു വീഴുന്ന സംഭവം ഓരോ ദിവസവും കൂടുകയാണ്‌. കെ -റെയിൽപോലെ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തുന്ന പദ്ധതികൾക്ക് അംഗീകാരം നൽകണം. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുകയും സാധാരണ യാത്രക്കാർക്ക്‌ പ്രയോജനപ്പെടുന്ന നിലയിൽ പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഒലവക്കോട് റെയിൽവേ സ്റ്റേഷന്‌ മുന്നിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് കിഷോർ, ആർ ഷനോജ്, എം എ ജിതിൻരാജ്, കെ ഷൈജു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ നന്ദിയും പറഞ്ഞു. തൃശൂർ, കോഴിക്കോട്‌, മലപ്പുറം തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്‌ചയാണ്‌ പ്രതിഷേധം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top